ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്റ്റ് 22ന് ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സി ബി എസ് ഇ, ഐ സി എസ് സി പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിനുള്ള നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുതുക്കിയത്