കേരള ഗ്രന്ഥശാലാസംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കര്‍ മലയാളികള്‍ക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ് പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ വാരമായി ആചരിക്കുന്നു.19 മുതല്‍ 25 വരെ വായനാവാരമായി ആചരിക്കും. സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസവകുപ്പ്, പബ്ളിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷേന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടത്തുന്നത്.