തമിഴ്നാട് തെങ്കാശി സ്വദേശിയായ മഞ്ജു എന്നു വിളിക്കുന്ന മുനിയമ്മയാണ് അറസ്റ്റിലായത്. ബസ്സ് യാത്രികയായ കൂർക്കഞ്ചേരി സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നുമാണ് പ്രതി പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ബസ്സ് കൊക്കാല ജംഗ്ഷനു സമീപം എത്തിയപ്പോൾ പുറികിൽ നിന്നിരുന്ന സ്ത്രീ ബാഗിന്‍റെ സിബ്ബ് തുറന്ന് പണം എടുക്കുന്നത് ശ്രദ്ധയിൽ പെട്ട പരാതിക്കാരി ബഹളം വയ്ക്കുകയും ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് പോലീസിൽ ഏല്പിക്കുകയായുമായിരിന്നു. തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഗീതുമോൾ സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ രതിമോൾ എം, നിജിത, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്