Local

ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ പി എഫ് ഐ ഏരിയാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപവും കരുതക്കാടും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു തകർത്ത പി എഫ് ഐ ഏരിയാ സെക്രട്ടറിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി അങ്ങാടി പറമ്പ് വീട്ടിൽ 28 വയസുള്ള ആഷിക്കിനെയാണ് കുന്ദംകുളം എസി പി. ടി എസ് സിനോജ്, എസ് എച്ച് ഒ കെ. മാധവൻകുട്ടി എന്നിവരുടെ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെയും പ്രതി സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞത്. പ്രതി സംഭവ സമയം സഞ്ചരിച്ച വാഹനം അന്വേഷണ സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. കുറ്റകൃത്യം നടത്തുന്നതിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version