Kerala

മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് പൊലീസിനെ ആക്രമിച്ചു.

Published

on

താടിയിൽ കടിയേറ്റ പോലീസുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താനൂർ ഒഴൂർ വെട്ടുകുളത്താണ് സംഭവം. വാഹന പരിശോധനക്കിടെ ഹെൽമെറ്റ് ധരിക്കാത്തെ എത്തിയെ ഇയാളെ പോലീസ് തടഞ്ഞു. തുടർന്ന് റോഡരികിൽ ഇയാൾ പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ യുവാവ് അക്രമാസക്തനായി. തുടർന്ന് താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ ഇയാൾ കടിച്ചു. ഇതിനിടെ യുവാവ് താനൂർ എസ്ഐക്ക് നേരെ ചെടിച്ചട്ടി വലിച്ചെറിഞ്ഞു എസ്ഐ ഒഴിഞ്ഞു മാറിയതിനാൽ പരിക്കേറ്റില്ല.കടിയേറ്റ പോലീസുകാരനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസുകാരന്റെ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യ്തു. മാനസികാസ്വാസ്ഥ്യത്തിന് വർഷങ്ങളായി ചികിത്സ തേടുന്ന ആളാണ്‌ പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version