Malayalam news

കൊല്ലം കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ടയുമായി പൊലീസ്

Published

on

രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ കടത്തുകയായിരുന്നി നിരോധിത പുകയില ഉൽപ്പന്നങ്ങൾ. കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം പുകയില ഉൽപ്പന്നം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version