Local

റോഡുകളിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കി

Published

on

റോഡുകളിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കി. മദ്യപിച്ചും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള വാഹന ഡ്രൈവിങ്ങ് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അമിതവേഗതയും, അലക്ഷ്യമായുള്ള വാഹന ഡ്രൈവിങ്ങും ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ നിയമ നടപടിസ്വീകരിക്കും. വാഹനങ്ങളിൽ ലഹരിക്കടത്ത് നിരീക്ഷിക്കാൻ ജില്ലാതിർത്തികളിലും, നഗരപ്രദേശത്തും വിവിധയിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയും പകലും പരിശോധനകൾ ഊർജ്ജിതമാക്കും. സമാധാനവും സുരക്ഷിതവുമായ ഓണക്കാലത്തിനുവേണ്ടി പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണ്.

തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം : 0487 2424193
എമർജൻസി ഫോൺ : 112

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version