വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ നൽകിയ മേൽവിലാസമായ പുളിക്കൻ വീട്,കുട്ടൻ 65 വയസ്സ്, പിതാവിൻ്റെ പേര് വാസുദേവൻ, വടക്കാഞ്ചേരി എന്ന വിലാസത്തിൽ ആശുപത്രി അധികൃതരും, പോലീസും, അന്വേഷണം നടത്തിയപ്പോൾ വിവരം ലഭ്യമായില്ല.തന്മൂലം ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്കോ, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി ആർ ഒയുടെ ഫോൺ നമ്പറിലേയ്ക്കോ വിവരം അറിയിക്കുക.
വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ: 04884 236223
ISHO വടക്കാഞ്ചേരി:9497987137
PRO. GOVT.MCH. THRISSUR:9383400082.