തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഇ.ആർ ബേബി ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ഡ്യൂട്ടിയിലുണ്ടായിരുന്നു. പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയ അദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ബേബിയുടെ നിര്യാണത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് കുടുംബ സംഗമം ‘സഹർഷം’ പരിപാടി ഉപേക്ഷിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.