വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയിൽ പോലിസ് റേയ്ഡ്. ചിറവക്ക് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത് . വിദേശത്ത് ജോലിക്കായുള്ള വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയതായാണ് പരാതി.വീസ വാഗ്ദാനം ചെയ്ത് സ്റ്റാർ ഹൈറ്റ് ട്രാവൽ ഏജൻസി നടത്തിപ്പുകാർ നൂറിലേറെ പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെതായാണ് പരാതി.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ഇന്നലെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മാത്രം ആറ് പരാതികൾ ലഭിച്ചു.കണ്ണപ്പിലാവിലെ പി.പി കിഷോർ കുമാർ, സഹോദരൻ കിരൺ കുമാർ എന്നിവരാണ് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയത്. 2021 സപ്തംബറിൽ തുടങ്ങിയ സ്ഥാപനത്തിൽ ബ്രിട്ടൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.