പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡാമിന്‍റെ സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ വാണിങ്ങ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തുകയും ചെയ്താല്‍ ഷട്ടറുകള്‍ തുറക്കും. മലവായ് തോടിന്‍റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.