Local

സമാധാന സന്ദേശവുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പെരിങ്ങണ്ടുർ ജോൺ പോൾ പീസ് ഹോമിലെത്തി.

Published

on

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലി പെരിങ്ങണ്ടുർ ജോൺ പോൾ പീസ് ഹോം സന്ദർശിച്ചു. പീസ് ഹോമിലെ അന്തേവാസികൾക്ക് മാർപാപ്പയുടെ സന്ദേശവും ആശംസകളും അദ്ദേഹം കൈമാറി. ആർച്ച് ബിഷപ് മാർ ആൻഡ്രുസ് താഴത്ത് അദ്ദേഹത്തിന് അന്തേവാസികളെ പരിചയപ്പെടുത്തി.

പീസ് ഹോമിൽ സ്ഥാപിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ രുപം ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലി ആശീർവദിച്ചു. പീസ് ഹോം ഡയറെക്ടർ ഫാ: സെബി കവലക്കാട്ട് , അസ്സി. ഡയറെക്ടർ ഫാ: ജോബി കടപ്പുരാൻ , ഫാ: ജോൺസൻ അന്തിക്കാടൻ , ഫാ: ജാക്സൺ ചാലക്കൽ , ഫാ: അലക്സ് മരോട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. പോപ്പ് പോൾ മേഴ്‌സി ഹോമിലെ കുട്ടികളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരിന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version