പാലക്കാട് നെന്മാറയിലെ നൃത്ത വിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.