പോക്സോ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ശക്ഷിച്ചു. തൃശ്ശൂർ നെറ്റിശ്ശേരി കളപറമ്പിൽ വീട്ടിൽ ഹണിയെ (45) ആണ് ജഡ്ജി ബിന്ദു സുധാകരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. 2012 ലാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് മണ്ണുത്തി പോലീസ് കേസെടുത്തത്. മണ്ണുത്തി പോലീസിനു വേണ്ടി എൻ.കെ സുരേന്ദ്രൻ, പി.എം രതീഷ്, എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി അജയ്കുമാർ ഹാജരായി.