Crime

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 45 വർഷം കഠിനതടവിന് ശിക്ഷിച്ചു

Published

on

അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബിനെ പട്ടാമ്പി പോക്‌സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു.
275,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടച്ചിലെങ്കിൽ രണ്ടര വർഷം ശിക്ഷ അധികം അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു,പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെൺകുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽവെച്ചാണ് ഇയാൾ പീഡിപ്പിച്ചത്.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇൻസ്‌പെക്ടർ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി ആർ സരീഷ്, കെ സി വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version