Local

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍റെ ഭാഗമായി പോസ്റ്റോഫീസുകളും

Published

on

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓഗസ്റ്റ് 13 മുതൽ 15 വരേയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം ദേശീയ പതാക വിതരണം ചെയ്യാൻ ഹർ ഘർ തിരംഗ ക്യാമ്പയിനിന്‍റെ ഭാഗമാകുകയാണ് പോസ്റ്റ് ഓഫീസുകളും. ഇ-പോസ്റ്റ് മുഖേനയാണ് ദേശീയ പതാക വിൽക്കുന്നത്. വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിലും ദേശീയ പതാകയുടെ വിതരണം ആരംഭിച്ചു. കൗണ്ടറിൽ നിന്ന് നേരിട്ട് 25 രൂപ നൽകിയാൽ ദേശീയ പതാക ലഭിക്കും. പോസ്റ്റ്മാൻ മുഖേന ആവശ്യമുള്ളവർക്ക് വീടുകളിൽ ദേശീയ പതാക എത്തിയ്ക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ സൂരജ് അറിയിച്ചു. വിവിധ പ്രദേശങ്ങളിലുള്ള സബ് പോസ്റ്റ് ഓഫീസുകളിലും ദേശീയ പതാകകളുടെ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇതിനായി പോസ്റ്റ് ഓഫീസിന്‍റെ പോർട്ടലായ www.epostoffice.gov.in എന്ന വെബ്‌സൈറ്റിൽ കയറി യാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഇ-പോസ്റ്റ് ഓഫീസ് മുഖേന പതാക വിൽപന ആരംഭിച്ചിട്ടുണ്ട്. പോർട്ടലിൽ ബുക്ക് ചെയ്യുന്നത് വഴി 20 ഇഞ്ച് നീളവും 30 ഇഞ്ച് വീതിയുമുള്ള ത്രിവർണ്ണ പതാകയാണ് ലഭ്യമാകുക. ഒരു പതാകയ്‌ക്ക് 25 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ജിഎസ്ടി ചുമത്തിയിട്ടില്ല. ഡെലിവറി ചാർജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി 25 രൂപയ്‌ക്ക് ദേശീയപതാക ലഭിക്കും; ഓർഡർ ചെയ്യേണ്ടത് ഇങ്ങനെ.-പോസ്‌റ്റോഫീസിന്‍റെ ദേശീയ പോർട്ടലിൽ കയറുക. ഹോം പേജിലുള്ള പതാകയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി ‘click the image to purchase flag’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഡെലിവെറി ചെയ്യേണ്ട സ്ഥലത്തിന്‍റെ വിലാസവും, എത്ര ത്രിവർണ്ണ പതാകകൾ വേണമെന്നും അവിടെ രേഖപ്പെടുത്തുക. പണമടയ്ക്കലും ഇവിടെത്തന്നെ ചെയ്യാവുന്നതാണ്. ഒരു മൊബൈൽ നമ്പർ വഴി പരമാവധി അഞ്ചെണ്ണമാണ് ഓർഡർ ചെയ്യാൻ കഴിയുന്നത്. ഒരിക്കൽ ഓർഡർ കൊടുത്തു കഴിഞ്ഞാൽ പിന്നീടത് റദ്ദാക്കുവാൻ കഴിയില്ല. നിങ്ങളുടെ ഏറ്റവു മടുത്ത പോസ്റ്റ് ഓഫീസിലാണ് പതാക ഡെലിവറി ചെയ്യപ്പെടുക. ഓർഡറിന് ഡെലിവറി ചാർജ് ഈടാക്കുന്നതല്ല..

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version