News

ദേശമംഗലം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

Published

on

ദേശമംഗലം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംബേദ്കർ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരി ച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ദേശമംഗലം അംബേദ്കർ കോളനി പരിസരത്ത് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്. ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ദീപു പ്രസാദ്, ജോയിൻ്റ് ബിഡിഒ .അജയ് ഘോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version