ടി.വി.എസ്. മോട്ടോഴ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റൽ ചെയർമാൻ ഗോപാൽ ശ്രീനിവാസന്റെയും അമ്മയാണ്.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ. രംഗസ്വാമിയുടെ മകളായ പ്രേമ, ടി.വി.എസ്. ഗ്രൂപ്പ് സ്ഥാപകൻ ടി.വി. സുന്ദരം അയ്യങ്കാരുടെ മകൻ ടി.എസ്. ശ്രീനിവാസനെ വിവാഹം കഴിച്ചതോടെയാണ് ടി.വി.എസ്. കുടുംബത്തിലെത്തുന്നത്.കൊളംബിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ബാലസാഹിത്യം’ എന്ന വിഷയത്തിൽ പിഎച്ച്.ഡി. നേടി. കുട്ടികൾക്കുവേണ്ടിയുള്ള ഏതാനും പുസ്തകങ്ങളും പാചകകൃതികളും എഴുതിയിട്ടുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ബാലസാഹിത്യകൃതികളുടെ നിരൂപണം നിർവഹിച്ചിട്ടുണ്ട്. പ്രേമ ശ്രീനിവാസന്റെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.