വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേര്‍ന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി. ദര്‍ശനത്തിനായി തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000 ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുക.