12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.