Malayalam news

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ

Published

on

ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കും. രാത്രി 7.30നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും. നാളെ 9.30 മുതൽ 10 വരെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.10ന് തിരുവനന്തപുരത്ത് എത്തും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ഗവർണർ രാഷ്ട്രപതിക്ക് അത്താഴവിരുന്ന് നൽകും. മുഖ്യമന്ത്രി, പത്നി കമല, മന്ത്രിമാർ, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി. ചീഫ്സെക്രട്ടറിമാർ അടക്കം 40 പേർക്ക് ക്ഷണമുണ്ട്.18 ന് രാഷ്ട്രപതി കന്യാകുമാരി സന്ദര്‍ശിക്കും. പിന്നീട് ഉച്ചയോടെ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21 ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും. കുടുംബാംഗങ്ങളടക്കം 8 പേർ രാഷ്ട്രപതിയുടെ സംഘത്തിലുണ്ടാവും.

Trending

Exit mobile version