Local

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

Published

on

രാജ്യത്തേ 15 – മത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുമാണ് സ്ഥാനാർത്ഥികൾ. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. പാ‍ര്‍ലമെന്‍റിലെ 63 ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ സംസ്ഥാന നിയമസഭകളിൽ പ്രത്യേകം സജ്ജീകരിച്ച മുറികളിലും വോട്ടെടുപ്പ് നടക്കും. ഈ മാസം 21നാണ് വോട്ടെണ്ണൽ നടക്കുന്നത്. സന്താൾ ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ദ്രൗപദി മുർമു രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് അധ്യാപികയായിരുന്നു. 1997ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൗൺസിലറായിരുന്നു. ഇതിനോടകം 60 ശതമാനത്തിലധികം വോട്ടുകൾ ദ്രൗപദി മുർമു ഉറപ്പാക്കിയിട്ടുണ്ട്.മുൻ ബിജെപി നേതാവായിരുന്ന യശ്വന്ത് സിൻഹ ചന്ദ്രശേഖർ മന്ത്രിസഭയിലും വാജ്‌പേയി മന്ത്രി സഭയിലും കേന്ദ്രമന്ത്രിയായിരുന്നു. നിലവലെ ബിജെപി നേതൃത്വവുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തെ സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നിർദേശിച്ചത് എൻസിപി നേതാവ് ശരദ് പവറായിരുന്നു. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക41 പാർട്ടികളുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ഉള്ളത്. ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലൂടെ എൻഡിഎ വലിയ നേട്ടമാണ് കൈവരിച്ചതെന്നാണ് വിലയിരുത്തൽ. ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ എഎപി യശ്വന്ത് സിൻഹയെ പിന്തുണച്ച് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version