ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില വർദ്ധനവ് പ്രാബല്യത്തിൽ വരും.ബോട്ടിലിന് പത്ത് രൂപയാണ് വര്‍ദ്ധിക്കുന്നത്. വില്‍പന നികുതി വര്‍ദ്ധനയുടെ ഭാഗമായാണ് ബിയറിനും വൈനിനും വില കൂട്ടുന്നത്.
വിദേശ മദ്യങ്ങള്‍ക്ക് പുതുക്കിയ വില ഈടാക്കി വില്‍പന ആരംഭിച്ചു. 10 മുതല്‍ 20 രൂപ വരെ ബ്രാന്‍ഡുകളുടെ അടിസ്ഥാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന മദ്യമായ ജവാന്‍ മദ്യത്തിന് 10 രൂപ ഉയര്‍ന്ന് 610 രൂപയായി. എംഎച്ച് ബ്രാന്‍ഡ് 1020 രൂപയില്‍ നിന്ന് 1040 രൂപയുമായി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ നാല് ശതമാനം വര്‍ദ്ധന വരുത്തുന്ന നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നത്.