പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.