ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ ഭാരത മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെ
തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികള്‍ ഇനി ഇന്ത്യന്‍ മണ്ണില്‍ വസിക്കും. 1952 ല്‍ രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിലാണ് ഇന്ത്യയില്‍ എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ
അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിടാന്‍ നേരിട്ടെത്തുകയായിരുന്നു. തുറന്നുവിട്ടശേഷം പുലികളുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സ്വന്തം ക്യാമറയില്‍ പകര്‍ത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങില്‍
പങ്കെടുത്തു. ആഫ്രിക്കയിലെ നമീബിയയില്‍ നിന്നുള്ള ചീറ്റപ്പുലികളെയാണ് ഇന്ന് രാജ്യത്തെത്തിച്ചത്. വിമാനമേറി വന്ന എട്ട് പുലികള്‍ക്ക് ചെറിയ ക്ഷീണമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ കാലാവസ്ഥയുമായി
പൊരുത്തപ്പെടാനും സമയമെടുക്കും.