രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാന വാഹിനി ക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടേയും, ദക്ഷിണ റെയിൽവേയുടേയും, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, ശിലാസ്ഥാപനവും നിർവ്വഹിക്കും.വൈകീട്ട് 3.30 മുതൽ രാത്രി 8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ നെടുമ്പാശ്ശേരി എയർപോർട്ടിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ല.