ഫോർട്ടുകൊച്ചിയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. തൃക്കാക്കര സ്വദേശി ഷാഹുൽ ( 32) ആണ് പിടിയിലായത്. സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.ഫോർട്ടുകൊച്ചി – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ എന്ന ബസ്സാണ് ഇയാൾ ഓടിച്ചത്. സംഭവത്തിൽ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.