നബിദിനാഘോഷത്തിൻ്റെ ഭാഗമായി മുള്ളൂർക്കരയിൽ മഹല്ല് കമ്മിറ്റിയുടേയും, മഹല്ല് യൂത്ത് ഫെഡറേഷൻ്റേയും നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. ദഫി ന്റെയും സ്കൗട്ടിന്റെയും, അകമ്പടിയോടെ നടന്ന റാലിക്ക് എം. പി. കുഞ്ഞിക്കോയ തങ്ങൾ, കെ. എം. ഉമ്മർ മാസ്റ്റർ, സി. എച്. ബഷീർ അഹമ്മദ് ബുർഹാനി,സയ്യിദ് സുഹൈൽ തങ്ങൾ, കെ. എ. ബിൻഷാദ്,എ. എച്ച്. മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി മുള്ളുർക്കര കൽപ്പക ഓഡിറ്റോറിയത്തിൽ പൊതു സമ്മേളനം നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായി.