National

കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം;രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

Published

on

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്.

വിജയ് ചൗക്കിൽ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ നീക്കിയത്. ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

കോൺഗ്രസ്‌ എംപിമാർ പാർലമെന്‍റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തി ഇവരെ പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തർ ഒഴികെ ന്യൂഡൽഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പോലീസും വളഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു . സംഘര്‍ഷത്തില്‍ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version