സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും പെട്രോൾ ഡീസൽ അടക്കം ഉള്ള നികുതി കൊള്ളയ്ക്ക് എതിരേയും ബിജെപി മുണ്ടത്തിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അത്താണി സെന്ററിൽ പന്തംകൊളുത്തി പ്രതിഷേധം നടന്നു. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ പ്രതിഷേധം ഉൽഘാടനം ചെയ്തു. മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് എസ് സി മോർച്ച ജില്ല കോ ഓർഡിനേറ്റർ ബാബു അത്താണി മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു, ട്രഷറർ രാമപ്രസാദ്, സെക്രട്ടറി കെ.ആർ.ബിനീഷ്, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ദാമോദരൻ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ജി.ഗിരീഷ് , യുവമോർച്ച മണ്ഡലം സെക്രട്ടറി ശ്യാമിദ് ദാമോദരൻ,ഏരിയ ഭാരവാഹികളായ ശശികുമാർ, കൃഷ്ണകുമാർ, രാജു പുല്ലാനിക്കാട്, സോമൻ ബൂത്ത് പ്രസിഡൻ്റുമാരായ വിജയൻ നമ്പ്രത്ത്, വിനോദ്, സുജയ്, കർഷകമോർച്ച ഏരിയ ജനറൽ സെക്രട്ടറി ഗോപിനാഥ്, തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു