തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും മടക്കിനല്‍കാത്തതിനെതിരെ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രതിഷേധം. തിരുവോണ നാളില്‍ ബാങ്കിനു മുമ്പില്‍ കഞ്ഞിവച്ചായിരുന്നു ബി.ജെ.പി പ്രതിഷേധിച്ചത്. കോണ്‍ഗ്രസാകട്ടെ മാപ്രാണം സെന്റററില്‍ പട്ടിണി സമരം നടത്തി.കരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്ത് കഞ്ഞിവച്ചായിരുന്നു തിരുവോണദിനത്തിലെ ആദ്യപ്രതിഷേധം. വഴിയരികില്‍ അടുപ്പുക്കൂട്ടി കഞ്ഞി വച്ചു. ഈ കഞ്ഞി നാട്ടുകാര്‍ക്ക് വിതരണം ചെയ്തു. ബി.ജെ.പി. മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നിക്ഷേപകരെ ഇനിയും വഴിയാധാരമാക്കാതെ പണം തിരിച്ചുക്കൊടുക്കണമെന്നായിരുന്നു ആവശ്യം.നിക്ഷേപ തുക ചികില്‍സയ്ക്കായി കിട്ടാതെ ഭാര്യ മരിച്ചതിന്റെ വിഷമം ഉള്ളിലൊതുക്കിയാണ് ഭര്‍ത്താവ് ദേവസി സമരത്തില്‍ പങ്കെടുത്തത്. മാപ്രാണം സെന്‍ററിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡി.സി.സി. മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ എം.പി.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പണം കിട്ടാതെ വലയുന്ന നിക്ഷേപകരുടെ വിഷമം ഓര്‍മിപ്പിക്കാന്‍ കൂടിയായിരുന്നു ഈ രണ്ടു പ്രതിഷേധങ്ങളും.