Local

റോഡിൽ വാഴ നട്ടും ഫോട്ടോ തൂക്കിയും പ്രതിഷേധം

Published

on

ദേശമംഗലം പഞ്ചായത്തിലെ റോഡിലെ അപകടകരമായ കുഴികൾ ഇല്ലാതാക്കുക, പള്ളം – ദേശമംഗലം കനാൽ റോഡിലെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടി സഞ്ചാരയോഗ്യമാക്കുക, റോഡിലെ ഇരുവശങ്ങളിൽ അപകടമായ വിധത്തിൽ കാനകളിലെ സ്ലാബ് തകർന്ന അവസ്ഥക്ക് പരിഹാരം കാണുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മുസ്‌ലീംലീഗ് പള്ളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ പ്രതീകാത്മകമായി വാഴ നട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെയും, ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെയും, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജന്റെയും ഫോട്ടോ തൂക്കി പ്രതിഷേധ സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ഉനൈസ് മാരായമംഗലം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്പെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ.എ.മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌  കെ വൈ അഫ്സൽ, മുഖ്യ പ്രഭാഷണം നടത്തി.മുസ്‌ലിം യൂത്ത് ലീഗ് അനങ്ങനടി, പഞ്ചായത്ത് പ്രസിഡന്റ്‌. മുസ്തഫ പുലാക്കൽ, ദേശമംഗലം ഗ്രാമ പഞ്ചായത്ത് അംഗം കെ എ ഇബ്രാഹിം,കെ കെ ടി എഫ് സംസ്ഥാന സെക്രട്ടറി ടി കെ എം കാസിം,
മുസ്‌ലിം യൂത്ത് ലീഗ് ദേശമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി വി എം നൗഷാദ്, മുസ്‌ലിം യൂത്ത് ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ വി എ ഷെഫീഖ്, വള്ളത്തോൾ നഗർ ലീഗ് സെക്രട്ടറി എ എ അബ്ദുൽ കാദർ, എം മുസ്തഫ, കെ കെ മുഹമ്മദ്‌, ടി കെ സുലൈമാൻ, പി എ മുഹമ്മദ്‌ , മുസ്‌ലിം യൂത്ത് ലീഗ് പള്ളം മേഖല പ്രസിഡന്റ. പി എസ് മൻസൂർ -ഗ്ലോബൽ കെ എം സി സി ചേലക്കര വൈസ് പ്രസിഡന്റ് എ.എച്ച്. സൈദലവി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version