ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എൽ.വി C 55 റോക്കറ്റ് വിക്ഷേപിച്ചു. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളായ ടെലിയോസ് –II, ലൂംലൈറ്റ് -IV എന്നീ സാറ്റലൈറ്റുകളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. പിഐഎഫ് എന്ന പുതിയ അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയ്യാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് ഇത്. പോളാർ എർത്ത് ഓർബിറ്റുകളെ കുറിച്ച് പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്.