രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്‌ക്കുശേഷം പാര്‍ലമെന്‍റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഉഷ കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായും അവർ കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടെ തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എയിംസിന്‍റെ കാര്യം അവതരിപ്പിച്ചത്. കോഴിക്കോട് കിനാലൂരില്‍ തന്‍റെ സ്ഥാപനമായ ഉഷാസ്‌കൂള്‍ സ്ഥിതി ചെയ്യുന്നതിനു സമീപമാണ് കേരളത്തില്‍ എയിംസിന് സ്ഥലം നിര്‍ദ്ദേശിച്ചതെന്നും അഞ്ച് ഏക്കര്‍ സ്ഥലം സ്‌കൂള്‍ വിട്ടുകൊടുത്തിട്ടുണ്ടെന്നും ഉഷ പറഞ്ഞു. പാര്‍ലമെന്‍റ് നടപടികളെല്ലാം പഠിക്കണമെന്നും രാജ്യത്തിനുവേണ്ടിയും കേരളത്തിനുവേണ്ടിയും ശബ്‌ദം ഉയരണമെന്നും രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉഷയോടു പറഞ്ഞു.വികസനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് സത്യപ്രതിജ്ഞയ്‌ക്കുശേഷം ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ കായിക മേഖലയുടെ പ്രതിനിധിയായാണ് പാര്‍ലമെന്‍റിലെത്തിയത്. എങ്കിലും കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി മറ്റ് എം.പിമാര്‍ക്കൊപ്പം രാഷ്ട്രീയ ഭേദമെന്യേ പ്രവര്‍ത്തിക്കും. തന്നെ വിമര്‍ശിച്ച സി.പി.എം നേതാവ് എളമരം കരീമിനെ സഭയില്‍ വച്ച് കണ്ടെന്നും അദ്ദേഹം ആശംസകള്‍ നേര്‍ന്നുവെന്നും ഉഷ പറഞ്ഞു.