Malayalam news

പരസ്യമായി മദ്യപാനം. അബുദാബിയിൽ മലയാളികൾ പിടിയിൽ….

Published

on

പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായി. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി. ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.

Trending

Exit mobile version