പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ഡയാലിസിസ് ടെക്‌നിഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് II, ഡെന്റല്‍ ഹൈജീനിസ്റ്റ് വിഭാഗങ്ങളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡയാലിസിസ് ടെക്‌നിഷ്യന്‍ യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബി.എസ്.സി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. സ്റ്റാഫ് നഴ്‌സ് യോഗ്യത ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം, കൂടാതെ ഒരു വര്‍ഷത്തില്‍ കുറയാത്ത ഡയാലിസിസ് യൂണിറ്റിലുള്ള പ്രവര്‍ത്തിപരിചയം. ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് II യോഗ്യത പത്താതരം പാസായിരിക്കണം. 10 മാസത്തെയെങ്കിലും നഴ്‌സിംഗ് എയ്ഡ് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്കും 2 വര്‍ഷത്തെ ആശുപത്രി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. ഡെന്റല്‍ ഹൈജീനിസ്റ്റ് യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. യോഗ്യരായവര്‍ ജൂണ്‍ 25നകം ആശുപത്രി ഓഫീസില്‍ അപേക്ഷയോടൊപ്പം പ്രവര്‍ത്തി പരിചയ രേഖകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0480-2751232