Crime

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യമില്ല.

Published

on

നടിയെ ആക്രമിച്ച കേസില്‍ അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ ഒരു കാരണവശാലും സാധ്യമല്ലെന്ന് സുപ്രിംകോടതി കോടതി വ്യക്തമാക്കി. പ്രതി നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് കോടതി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് കോടതി കഴിഞ്ഞ തവണ ആരാഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മുഖ്യപ്രതി സുപ്രിംകോടതിയെ സമീപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണ ഈ വര്‍ഷം അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version