മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമം ഹാർമണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. ഡെന്നി താണിക്കൽ. ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.അതിരൂപത കൺവീനർ പോൾ പാറക്കൽ മുഖ്യപ്രഭാഷണം നടത്തി.അതിരൂപത സെക്രട്ടറി ഷിൻ്റോ മാത്യു, ഫൊറോന കൺവീനർ സി.എ. ഫ്രാൻസിസ്, ഫൊറോന സെക്രട്ടറി റോണി അഗസ്റ്റിൻ, ഫൊറോന ജോയന്റ് കൺവീനർ വർഗ്ഗീസ് കൂടക്കാട്ടിൽ, കൈക്കാരൻ സിൻസൺ തേർമഠം, മദർ സിസ്റ്റർ റെജി (സിഎസ് എസ് ), ഭാരവാഹികളായ ആൻ്റണി ചെറുവത്തൂർ,ജോജോ തേക്കാനത്ത്, ജെസിലോന എന്നിവർ പ്രസംഗിച്ചു. ഇടവക കേന്ദ്രസമിതി കൺവീനർ ജോജു എലുവത്തിങ്കൽ സ്വാഗതവും, ജോ.കൺവീനർ സിഗീഷ് തേർമഠം നന്ദിയും പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നും നടന്നു.