Kerala

പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ തുടക്കമായി

Published

on

കേരള സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ, ശ്രീ അകമല ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ വച്ച് തുടക്കമായി. ഏരിയ കൺവീനർ ശ്രീനാഥ് പുഴങ്കര അധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രചാരകനായ ആർട്ടിസ്റ്റ് നന്ദൻ പിള്ള പദ്ധതിയെ കുറിച്ച് ക്ലാസ് എടുത്തു. അകമല ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാഘവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . സെക്രട്ടറി സുകുമാരൻ, ബാബു പൂക്കുന്നത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version