പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാംക്കുണ്ട്, ചെന്നായ്‌പാറ, പാണഞ്ചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. കുന്നത്തങ്ങാടിയിൽ വീടുകൾക്കും മറ്റിടങ്ങളിൽ കാർഷിക വിളകൾക്കുമാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ അരിഷ്ടതകൾ മാറും മുൻപ് ഇത്തരത്തിൽ കർഷകർക്ക് ദുരിതമുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ അടിയന്തിര ധനസഹായം നൽകണമെന്നും ആയതിന് സ്ഥലം എം. എൽ .എ കൂടിയായ റവന്യൂ മന്ത്രി അഡ്വ. കെ രാജൻ മുൻകയ്യെടുക്കണമെന്ന് ദുരിതമുണ്ടായ സ്ഥലം സന്ദർശിച്ച അഡ്വ .ജോസഫ് ടാജറ്റ് പറഞ്ഞു.