ഇന്ന് രാവിലെ മാന്ദാമംഗലം കോളാംകുണ്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വാതിലിന്റെയും ശ്രീകോവിലിന്റേയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രത്തിന് പുറത്ത് വഴിപാട് രസീതുകൾ സൂക്ഷിക്കുന്ന മേശയിൽ ഉണ്ടായിരുന്ന 3000 രൂപ നഷ്ട്ടപെട്ടു . ക്ഷേത്രം മേൽശാന്തി എൻ ബി ഗിരീഷ് നമ്പൂതിരി പുലർച്ചെ 4 മണിക്ക് നിത്യപൂജകൾക്കായി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് വാതിലിന്റെ താഴ് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിന് സമീപത്തെ തന്നെ താൽക്കാലിക വില്ലേജ് ഓഫീസിലും വാതിലിന്റെ പൂട്ട് തകർത്ത് സമാന രീതിയിൽ മോഷണം നടത്തിയത് കണ്ടെത്തിയത്. ഇവിടെ നിന്നും ഓഫീസ് ഫോൺ മോഷണം പോയി. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തൃശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദർ, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.