സമഗ്ര ശിക്ഷ കേരളയുടേയും പുഴയ്ക്കൽ ബി ആർ സിയുടേയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.രജിത്ത്, സൈക്കോളജിസ്റ്റ് ഡോ. ജയേഷ് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ 21 കുട്ടികളാണ് പങ്കെടുത്തത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി ബിജു, പുഴയ്ക്കൽ ബി ആർ സി ബി.പി.സി സാജൻ മാസറ്റർ, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എസ് കെ ബ്രിജി സാജൻ, തൃശൂർ വെസ്റ്റ് എ. ഇ.ഒ പി. ജെ ബിജു, പുഴയ്ക്കൽ ബി ആർ സി ട്രെയിനര്‍ ഫെർഡി, ബി ആർ സി സ്പെഷ്യൽ എജ്യുക്കേറ്റര്‍ ജാൻസി എന്നിവർ പങ്കെടുത്തു.