കുണ്ടന്നൂർ തറയിൽ പുത്തൂര് തമ്പിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് വലിയ മലമ്പാമ്പ് കയറിയത്. നാലടിയോളം ഉയർത്തിൽ കെട്ടി നിർത്തിയ കോഴി കൂടിനുള്ളിലാണ് മലമ്പാമ്പ് കയറിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂങ്ങോട് ഫോറസ് സ്‌റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു.