പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 68 പുതിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി. പൊതു പട്ടികജാതി വിഭാഗങ്ങളിലായി ഉൽപാദന മേഖലയിൽ 16 പദ്ധതികളും സേവന മേഖലയിൽ 45 പദ്ധതികളും പശ്ചാത്തല മേഖലയിൽ 9 പദ്ധതികളും ഉൾപ്പെടുന്നു. പദ്ധതി നിർവഹണത്തിനായി പൊതുവിഭാഗത്തിൽ 154,74,681 രൂപ, പട്ടികജാതി ഉപപദ്ധതി വിഭാഗത്തിൽ 12936,000 രൂപ, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ 1,00,46, 604 രൂപ, കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി 20,20,000 രൂപ, തനത് ഫണ്ടായി 14,54,344 രൂപ, ഗ്രാമപഞ്ചായത്ത് വിഹിതമായി 36,02,000 രൂപ, ജില്ലാ പഞ്ചായത്ത് വിഹിതമായി 10,78,000 രൂപ, മെയിന്റനൻസ് ഫണ്ട് (നോൺ റോഡ് ) ആയി 52,96,907 രൂപയും ചേർത്ത് ആകെ 5,77,08535 രൂപയാണ് അടങ്കൽ തുകയായി വകയിരുത്തിയത്. വയോജനങ്ങൾ, ഭിന്നശേഷി വിദ്യാർത്ഥികൾ, പട്ടികജാതി വിദ്യാർത്ഥികൾ എന്നിവരുടെ ഉന്നമനവും തൊഴിൽ സംരംഭകത്വത്തിലൂടെ സ്ത്രീകളുടെ വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിടെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള കുടിവെള്ള പദ്ധതികളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.