ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വിൽക്കുന്നത്. ആരാധകരെ തിരഞ്ഞെടുത്ത് പേയ്‌മെന്‍റ് പ്രോസസ്സ് ചെയ്തതിന് ശേഷം ഉടൻ തന്നെ അവരുടെ വാങ്ങൽ സ്ഥിരീകരിക്കാൻ അനുവദിക്കുന്നു. പുതിയ വിൽപ്പന കാലയളവ് FIFA.com/tickets ചൊവ്വാഴ്ച ഉച്ചയ്ക്ക് ദോഹ സമയം 12 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 16ന് അവസാനിക്കും. നാല് നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭിക്കുക. നാലാമത്തെ കാറ്റഗറി ടിക്കറ്റുകൾ ഖത്തറിലെ ആരാധകർക്ക് റിസർവ് ചെയ്തിരിക്കുന്നു. ഒരു മാച്ചിന് ആറു ടിക്കറ്റുകൾ വരേയും മൊത്തം ടൂർണമെന്‍റിന് പരമാവധി 60 ടിക്കറ്റുകൾ വരേയും വാങ്ങാമെന്നും ഫിഫ അറിയിച്ചു.