ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുവാൻ വേണ്ടി മുക്കാട്ടുകര ഗവൺമെന്റ് എൽ.പി.സ്കൂളിൽ കുട്ടികൾക്ക് പതാക നൽകുകയും, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഓർമ്മദിനവും ആചരിച്ചു.
നെഹ്റു യുവകേന്ദ്രയുടെയും, ഇസാഫ് ബാങ്കിന്റെയും സഹകരണത്തോടെ
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ അനുസ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കുവാൻ ഭാഗ്യം ലഭിച്ച ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു. കരുണം കൂട്ടായ്മയുടെ പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എക്സ് സുബൈദാർ മേജർ കെ.കെ ഉണ്ണികൃഷ്ണൻ, കൗൺസിലർ ശ്യാമള മുരളീധരൻ, വനജ.പി.വി, ശ്രീകാന്ത്.സി.കെ, പ്രഭാകരൻ വെള്ളൂർ, വി.എൽ.വർഗ്ഗീസ്, വർഗ്ഗീസ് കോശി, ആകാശ്.പി.എൻ, അഭി കൃഷ്ണൻ.എം, എ.ആർ.മനോജ്, അനിൽകുമാർ തെക്കൂട്ട്, കെ.ഗോപാലകൃഷ്ണൻ, യാസർ തലാപ്പിൽ, പഴനിമല, സന്ധ്യാദേവി, ജയദേവൻ, റിയ ബിന്നു, ബാലൻ, വിഷ്ണു പ്രകാശ് എന്നിവർ പ്രസംഗിച്ചു.