നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ കുടുംബം രംഗത്ത്. ന്യായീകരണ തൊഴിലാളികള്‍ ആയി എത്തുന്നവരോട് സഹതാപം മാത്രമെന്നും ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ സഹോദരൻ ഫെയ്സ്ബൂക് പോസ്റ്റിൽ പറയുന്നു. കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകര്‍ന്നടിയുന്നത് എന്ന് അവര്‍ അറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്.ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത് പറഞ്ഞുപോയ വാക്കുകളാല്‍ ജീവിച്ച് മരിക്കുകയാണ് ചിലരെന്നും സഹോദരൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെതിരെ ഉന്നത ഗൂഡാലോചനയാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.യുട്യൂബ് ചാനലിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ