മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നിലമ്പൂരിലേക്ക് പോയി. അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഒരു മണിക്ക് പദയാത്ര വടക്കാഞ്ചേരിയിൽ എത്തും.