Local

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സ്വീകരണത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു

Published

on

ഭാരത് ജോഡോ പദയാത്രക്കായി വടക്കാഞ്ചേരിയിൽ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എക്സ് എം.എൽ.എ പി.എ.മാധവൻ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് ജോസ് വളളൂർ മുഖ്യ പ്രഭാഷണം നടത്തി.
ഒ . അബ്ദുൾ റഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി മാസ്റ്റർ, എക്സ് എം.എൽ.എ അനിൽ അക്കര , സി.സി.ശ്രീകുമാർ ,എൻ . കെ.സുധീർ, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്‍റുമാരായ ജിജോ കുര്യൻ സ്വാഗതവും, ജിമ്മി ചൂണ്ടൽ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എ.മാധവൻ , ചീഫ് കോഡിനേറ്റർ കെ.അജിത്കുമാർ , ജനറൽ കൺവീനർമാരായി ജിജോ കുരിയൻ,
ജിമ്മി ചൂണ്ടൽ, കോഡിനേറ്റർമാരായി ഷാഹിദ റഹ്മാൻ, എം.എ.രാമകൃഷ്ണൻ,
എൻ.എ.സാബു എന്നിവരടങ്ങുന്ന 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരതയാത്രയ്ക്ക് 15000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version