തൃശൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. ട്രാക്ക് പരിശോധനയ്ക്കിടെയാണ് ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചത്. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറി. ഈസമയം ഇതുവഴി വന്ന മെമു ട്രെയിൻ പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല